കർഷക ബില്ലിനെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ

38

കരുവന്നൂർ:കർഷക ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് ഭാരവാഹികളായ സത്യൻ നാട്ടുവള്ളി പി ചന്ദ്രശേഖരൻ, എം ആർ ഷാജു, കെ കെ അബ്ദുള്ളക്കുട്ടി പി എൻ സുരേഷ്, കെ എൻ ഉണ്ണിക്കൃഷ്ണൻ, സതീഷ് വിമലൻ, പി എ അബ്ദുൾ ബഷീർ സന്തോഷ് വില്ലടം, സിന്ധു അജയൻ, ടി എ പോൾ ഷാൻ്റാ പള്ളിത്തറ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement