സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കണം :കോൺഗ്രസ്സ്

56

ഇരിങ്ങാലക്കുട :സർക്കാർ പുതുക്കി നിശ്ചയിച്ച നഗരസഭകെട്ടിട നികുതി വളരെ കൂടുതലും അശാസ്ത്രീയവുമാണെന്ന് കോൺഗ്രസ്. കച്ചവട സ്ഥാപനങ്ങൾക്ക് ഇരട്ടിയിൽ കൂടുതലാണ് വർദ്ധനവ്. കാലാകാലങ്ങളിൽ വരുത്തേണ്ട വർദ്ധനവ് സമയബന്ധിതമായി നടപ്പിലാക്കാതെ ഒറ്റയടിക്ക് ഭീമമായ സംഖ്യ അടക്കുവാൻ പറയുന്ന സർക്കാർ തീരുമാനം ധിക്കാരവും പ്രതിഷേധാർഹവുമാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് ഉപജീവനത്തിന് പോലും വഴിയില്ലാതെ വിഷമിക്കുന്ന നികുതിദായകരോട് വലിയ സംഖ്യ അടക്കുവാൻ ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള അനീതിയും വെല്ലുവിളിയുമാണ്. പ്രസ്തുത വർദ്ധനവിനെതിരെ കേരള ഹൈ കോടതിയിൽ നിരവധി കേസുകൾ നിലനിൽക്കുന്നതിനാൽ ഇപ്പോൾ വരുത്തിയ നികുതി വർദ്ധനവ് പിൻവലിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി വി ചാർളി, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവർ ആവശ്യപ്പെട്ടു.

Advertisement