ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി. സ്റ്റാൻറ്റിൽ നിന്നും അൺലിമിറ്റഡ് സ്റ്റോപ്പ്‌ ഓർഡിനറി ബസ്സ് സർവീസ് ആരംഭിക്കുന്നു

177

ഇരിങ്ങാലക്കുട : കെ. എസ്. ആർ. ടി. സി. സ്റ്റാൻറ്റിൽ നിന്നും അൺലിമിറ്റഡ് സ്റ്റോപ്പ്‌ ഓർഡിനറി ബസ്സ് സർവീസ് ആരംഭിക്കുന്നു. യാത്രക്കിടയിൽ എവിടെയും ഇറങ്ങുവാനും, എവിടെ നിന്നും കയറുവാനും കഴിയും എന്നതാണ് ഈ സർവീസിന്റെ പ്രത്യേകത. ഇരിങ്ങാലക്കുട — തൃപ്രയാർ — ചാലക്കുടി റൂട്ടിലാണ് അൺലിമിറ്റഡ് സർവീസ് ആരംഭിക്കുന്നത്.രാവിലെ ഇരിങ്ങാലക്കുടയിൽ നിന്നും എടമുട്ടം വഴി തൃപ്രയാർ എത്തി തിരിച്ച് ഇരിങ്ങാലക്കുട — തൊമ്മാന — കല്ലേറ്റുംകര — ആളൂർ വഴി ചാലക്കുടിയിലേക്ക് സർവീസ് നടത്തും. തുടർന്ന് ചാലക്കുടി — തൃപ്രയാർ സർവീസ് തുടരും.വൈകിട്ടു തൃപ്രയാറിൽ നിന്നും ഇരിങ്ങാലക്കുട വന്ന് സർവീസ് അവസാനിപ്പിക്കും. രാവിലെ 6.30 ഇരിങ്ങാലക്കുടയിൽ നിന്നും തൃപ്രയാർക്കും, 8 മണിക്ക് തൃപ്രയാറിൽ നിന്ന് ചാലക്കുടിക്കും, 11മണിക്ക് ചാലക്കുടിയിൽ നിന്ന് തൃപ്രയാർക്കും, ഉച്ചക്ക് 2 മണിക്ക് തൃപ്രയാർ നിന്ന് ചാലക്കുടിക്കും വൈകിട്ടു 5 മണിക്ക് ചാലക്കുടിയിൽ നിന്ന് തൃപ്രയാർക്കും രാത്രി 7.55 ന് തൃപ്രയാർ നിന്ന് ഇരിങ്ങാലക്കുട എത്തി സർവീസ് അവസാനിപ്പിക്കും. സർവീസിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിക്കും.

Advertisement