ഇരിങ്ങാലക്കുട :നഗരസഭയിലെ യുഡിഎഫ് ഭരണത്തിൻ്റെ അഞ്ച് വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ വാർഡ് കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ സെപ്തംബർ 12 ന് ഇരുനൂറ് കേന്ദ്രങ്ങളിൽ വൈകീട്ട് 4 മണിക്ക് ജനകീയ കുറ്റവിചാരണ സംഘടിപ്പിക്കും. 27 കോടി രൂപ പദ്ധതി വിഹിതം നഷ്ടപ്പെടുത്തിയതിനെതിരെ, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ, വികസന പ്രവർത്തനങ്ങളിലെ അലംഭാവത്തിനെതിരെ, നിയമനങ്ങളിലെ സ്വജനപക്ഷപാതത്തിനെതിരെ തുടങ്ങി യുഡിഎഫ് ഭരണ പരാജയത്തിൻ്റെ നിരവധി വിഷയങ്ങൾ ഉയർത്തി കുറ്റപത്രം വായിച്ച് കൊണ്ടാണ് സമരം സംഘടിപ്പിക്കുക. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഇരിങ്ങാലക്കുട ആൽത്തറക്കൽ സമരം ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കളായ ടി.കെ. സുധീഷ് ഠാണാവ്, ഉല്ലാസ് കളക്കാട്ട് പുത്തൻതോട്, അഡ്വ.കെ.ആർ.വിജയ ബിഎസ്എൻഎൽ പരിസരം, കെ.സി.പ്രേമരാജൻ മാപ്രാണം സെൻ്റർ, സി.കെ.ചന്ദ്രൻ മാടായിക്കോണം സ്കൂൾ, പി.മണി കുട്ടംകുളം, പോളി കുറ്റിക്കാടൻ, ചന്തക്കുന്ന്, കെ.കെ.ബാബു ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ, രാജു പാലത്തിങ്കൽ കൂത്ത്പറമ്പ്, എം.ബി.രാജു മാസ്റ്റർ കണ്ടാരം തറ, ഡോ.കെ.പി.ജോർജ്ജ് ചന്ത പരിസരം, ആർ.എൽ.ശ്രീലാൽ കാട്ടുങ്ങച്ചിറ, ജയൻ അരിമ്പ്ര ബസ് സ്റ്റാൻ്റ്, പി.എസ്.വിശ്വംഭരൻ ബംഗ്ലാവ്, കെ.നന്ദനൻ തേലപ്പിള്ളി, കെ.എസ്.പ്രസാദ് ചേലൂർ, ശശി വെട്ടത്ത് ടൗൺ ഹാൾ പരിസരം എന്നിവിടങ്ങളിൽ സമരം ഉദ്ഘാടനം ചെയ്യും.
ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ജനകീയ കുറ്റവിചാരണ ഇന്ന് നടത്തും
Advertisement