കാട്ടൂര്‍‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നീതി ഹൈടെക് ലാബ് ഉദ്ഘാടനം

83

കാട്ടൂര്‍: ബാങ്കിന് കീഴില്‍ആരംഭിച്ച നീതി ഹൈടെക് ലാബിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ടൗണ്‍ സഹകരണബാങ്ക് ചെയര്‍മാനും സഹകരണആശുപത്രി പ്രസിഡന്റുമായ എം.പി.ജാക്‌സന്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മികുറുമാത്ത് അദ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ ജൂലിയസ് ആന്റണി, സദാനന്ദന്‍ തളിയപറമ്പില്‍, മധൂജ ഹരിദാസ്, കെ.കെ.സദീശന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബാങ്ക് വൈസ്പ്രസിഡന്റ് ഇ.ബി.അബ്ദുള്‍സത്താര്‍ സ്വാഗതവും സെക്രട്ടറി ടി.വി.വിജയകുമാര്‍ നന്ദിയും പറഞ്ഞു. പുതിയലാബില്‍ ഏറ്റവും പുതിയസാങ്കേതിക വിദ്യ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ ടെസ്റ്റുകളും കുഞ്ഞചെലവില്‍ ചെയ്തു നല്‍കുവാന്‍ വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു.

Advertisement