വെള്ളാങ്ങല്ലൂർ: തുമ്പൂർ ദേശത്ത് മേപ്പുറത്ത് വീട്ടിൽ ശ്യാംകുമാർ 30 വയസ്സാണ് ഇരിങ്ങാലക്കുട DYSP ഫെയ്മസ്സ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ജെ.ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.ഭർത്താവുമായി സ്വരച്ചേർച്ചയില്ലാതെ വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്ന യുവതിയെ പ്രതി ശ്യാം 2018-ൽ ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുകയായിരുന്നു താൻ ഒരു ജ്യോതിഷിയാണെന്നാണ് പ്രതി ശ്യാം യുവതിയെ പറഞ്ഞ് ധരിപ്പിച്ചിരുന്നത് യുവതിയുടെയും ഭർത്താവിന്റെയും ജൻമനക്ഷത്രങ്ങൾ തമ്മിൽ ചേർച്ചയില്ലെന്നും അതിനാൽ ഭർത്താവുമൊത്തുള്ള യുവതിയുടെ ജീവിതം നരകതുല്യമായിരിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും യുവതിയെ നാട്ടിൽ വന്ന് ഭർത്താവുമായി ഡിവോഴ്സിന് നിരന്തരം നിർബന്ധിക്കുകയും ചെയ്തു. നാട്ടിലെത്തിയ യുവതിയെ പ്രതി ശ്യാം ലൈംഗീകമായി പീഡിപ്പിക്കുകയും ഡിവോഴ്സിന് ശേഷം യുവതിയെ ശ്യാം വിവാഹം ചെയ്തുകൊള്ളാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹ ശേഷം സുഖമായി ജീവിക്കുന്നതിന് വീടു പണിയുന്നതിനും ബിസിനസ്സ് തുടങ്ങുന്നതിനും എന്നും പറഞ്ഞ് യുവതിയിൽ നിന്ന് പ്രതി ശ്യാം പലപ്പോഴായി പതിനാല് ലക്ഷം രൂപയോളം തട്ടിച്ചെടുത്തു താൻ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ യുവതി ഇരിങ്ങാലക്കുട പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ബാഗ്ലൂരിലേക്ക് കടന്നു കളയുകയായിരുന്നു പ്രതി നാട്ടിലെത്തിയതറിഞ്ഞ് പോലീസ് തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു. അഡീഷണൽ എസ്സ്. ഐ. ഡെന്നി , വനിത സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷി സി.പി. ഒ മാരായ വൈശാഖ്മംഗലൻ , ഫൈസൽ , ഷൗക്കർ എന്നിവരാണ് പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
ഫെയ്സ്ബുക്ക് വഴി പ്രേമം നടിച്ച് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസ്സിലെ പ്രതി അറസ്റ്റിൽ
Advertisement