ഗുണ്ടാ നേതാവ് ഓലപ്പീപ്പി സജീവനെ നടുറോഡിലിട്ട് വെട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ

122

ഇരിങ്ങാലക്കുട: ഗുണ്ടാ നേതാവ് ഓലപ്പീപ്പി സജീവനെ നടുറോഡിലിട്ട് വെട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഒളിവിലായിരുന്ന എട്ടാം പ്രതി കാട്ടൂർ ഇല്ലിക്കാട് കാതിക്കോടത്ത് വീട്ടിൽ വിവേക് 20 വയസ്സ് നെയാണ് ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിൻ്റെ നിർദ്ദേശപ്രകാരം എസ് ഐ വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്.ആകെ ഒൻപത് പ്രതികളിലുള്ള കേസിൽ എട്ട് പ്രതികളും പിടിയിലായിക്കഴിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ഉദ്യോഗസ്ഥരായ മുരുകദാസ്, ധനേഷ്, അജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement