മുകുന്ദപുരം : കോവിഡ് രോഗിയായ യുവതിയെ അർദ്ധരാത്രിയിൽ കൊടും ക്രിമിനലായ ഡ്രൈവർ പീഡിപ്പിച്ചതിൽ ഹിന്ദുഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡന്റ് ഷാജു പൊറ്റക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളിൽ സർക്കാർ രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കണം. ലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ ശക്തമായി അപലപിക്കുന്നവർ സ്വന്തം സ്ഥലത്ത് നടക്കുന്ന ക്രുരതകൾ നിസ്സാര വത്ക്കരിക്കരുതെന്നും യുവജന സംഘടനകൾ മൗനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി മുകുന്ദപുരം താലൂക്ക് ജനറൽ സെക്രെട്ടറി മണമ്മൽ മധുസൂദനൻ പ്രതിഷേധ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. കുറ്റകൃത്യങ്ങൾ ഏജൻസികളുടെയും കൺസൾട്ടൻസികളുടെയും ചുമലിൽ വെച്ച് ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞു മാറുന്നത് ശരിയല്ല. നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശത കോടികൾ ചിലവാക്കി പ്രചരണം നടത്തുന്ന സർക്കാർ പോരായ്‌മകൾ ചൂണ്ടി കാട്ടുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന പേരിൽ മുഖം തിരിക്കുന്നത് ധാർമ്മികതയല്ലയെന്നും ജനറൽ സെക്രെട്ടറി പറഞ്ഞു. താലുക്കിന്റ വിവിധ മേഖലകളിൽ സംഘടിപ്പിച്ച സമര പരിപാടികൾക്ക് വെള്ളാങ്ങല്ലൂരിലും, പൂമംഗലത്തും പി. എസ്. ജ്യോതീന്ദ്രനാഥ്, സി. എസ്. വാസുവും, അളഗപ്പനഗറിൽ സതീശൻ കൈപ്പിള്ളിയും, തൃക്കൂരിൽ കെ. ഗോപിനാഥും, ബിജു കുന്തിലി നെന്മണിക്കരയിലും, പുതുക്കാട്ടും, പി. പി. ഷാജു പാറപ്പൂക്കരയിലും, ജയരാജ് ഇരിങ്ങാലക്കുടയിലും,വി. ബി. സരസൻ കാട്ടൂരിലും കാറളത്തും, പി. എം. മനോഹരൻ വേളൂക്കരയിലും, ഹരിമാഷ് പുത്തൻചിറയിലും, സുനിൽ കുമാർ പടിയൂരിലും സമര പരിപാടികൾക്ക് നേതൃത്വം നൽകി.
കോവിഡ് രോഗിയുടെ പീഡനം സർക്കാരിന്റെ ജാഗ്രത കുറവ് – ഹിന്ദുഐക്യവേദി
Advertisement