ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പട്ടയങ്ങൾ വിതരണം ചെയ്തു

109

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൽ വിവിധ ഇനത്തിലുള്ള പട്ടയങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം.എൽ.എ നിർവഹിച്ചു. മുകുന്ദപുരം താലൂക്കിൻ കീഴിൽ 7 പുറമ്പോക്ക് പട്ടയവും 81 എൽ.ടി. പട്ടയവും ആണ് വിതരണം ചെയ്യുന്നത്. ഇരിങ്ങാലക്കുട വില്ലേജ് 5 പുറമ്പോക്ക്പട്ടയം, 2. എൽ. ടി. പട്ടയം, പൊറത്തിശ്ശേരി വില്ലേജ് 1 പുറമ്പോക്ക് പട്ടയം, 5 എൽ. ടി. പട്ടയം മാടായിക്കോണം വില്ലേജ് 1 പുറമ്പോക്ക് പട്ടയം, 6 എൽ . ടി പട്ടയം പുല്ലൂർ വില്ലേജ് 5 എൽ. ടി. പട്ടയം മനവലശ്ശേരി വില്ലേജ് 6 എൽ. ടി. പട്ടയം കാട്ടൂർ വില്ലേജ് 5 എൽ. ടി. പട്ടയം കടുപ്പശ്ശേരി വില്ലേജ് 10 എൽ. ടി. പട്ടയം കാറളം വില്ലേജ് 21 എൽ. ടി. പട്ടയം ആനന്ദപുരം വില്ലേജ് 9 എൽ. ടി. പട്ടയം പടിയൂർ വില്ലേജ് 2 എൽ. ടി. പട്ടയം മുരിയാട് വില്ലേജ് 7 എൽ. ടി. പട്ടയം കൊറ്റനെല്ലൂർ വില്ലേജ് 3 എൽ. ടി. പട്ടയം എന്നിങ്ങനെ ആണ്പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുള്ളത്. കോവിഡ് മാനദണ്ഡം അനുസരിച്ചു 7 പേരുടെ പട്ടയങ്ങൾ മാത്രമാണ് താലൂക്കിൽ വിതരണം ചെയ്തത്. ബാക്കിയുള്ള പട്ടയങ്ങൾ അതാത് വില്ലജ് ഓഫീസ് വഴി വിതരണം ചെയ്യും. താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ . സി.ലതിക ആശംസ അർപ്പിച്ചു. മുകുന്ദപുരം തഹസീൽദാർ ഐ. ജെ. മധുസൂദനൻ സ്വാഗതവും മുകുന്ദപുരം ഭൂരേഖ തഹസീൽദാർ ശാന്തകുമാരി നന്ദിയും പറഞ്ഞു.

Advertisement