പടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി പ്രവർത്തനം ആരംഭിച്ചു

224

പടിയൂർ: പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചു.NRHM ഫണ്ട് 13 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ആർദ്രം പദ്ധതിപ്രകാരം കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് . ഒരു ഡോക്ടർ മാത്രം ഉണ്ടായിരുന്ന ആരോഗ്യ കേന്ദ്രത്തിൽ ഇനി 3 ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.കുടുംബാരോഗ്യ കേന്ദ്രമായി ആരംഭം കുറിച്ചതിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ കെ.യു അരുണൻ മാസ്റ്റർ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധൻ അദ്ധ്യക്ഷത വഹിച്ചു.പ്രാഥമിക ലബോറട്ടറി സ്വകാര്യങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ച് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും എം.എൽ.എ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ് മുഖ്യാതിഥി ആയിരുന്നു.വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ ,ബ്ലോക്ക് മെമ്പർ ലത വാസു ,വികസന കാര്യ ചെയർമാൻ കെ.സി ബിജു ,ആരോഗ്യ വിഭാഗം ചെയർമാൻ സി.എ ശിവദാസൻ ,ക്ഷേമ കാര്യ ചെയർപേഴ്സൺ സംഗീത സുരേഷ് ,പഞ്ചായത്ത് മെമ്പർമാരായ സി.എം ഉണ്ണികൃഷ്ണൻ ,ബിനോയ് കോലന്ത്ര എന്നിവർ ആശംസകൾ അർപ്പിച്ചു.മറ്റു മെമ്പർമാർ,പഞ്ചായത്ത് അധികൃതർ,ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരൻ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോക്ടർ ജയചന്ദ്രൻ നന്ദിയും പറഞ്ഞു..

Advertisement