കെ.വി.കുമാരൻ മാസ്റ്റർ അനുസ്മരണം

81

വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭ മുൻ സംസ്ഥാന പ്രസിഡണ്ട് കെ.വി.കുമാരൻ മാസ്റ്ററുടെ ഒമ്പതാമത് ചരമ വാർഷികം ആചരിച്ചു. യൂണിയൻ ഓഫീസിൽ ചേർന്ന അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് രാജു ഉദ്‌ഘാടനം ചെയ്തു.യൂണിയൻ പ്രസിഡണ്ട് ശശി കേട്ടോളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.സുരൻ, യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, കെ.കെ.സുരേഷ്, എൻ വി.ഹരിദാസ്, പി.വി.അയ്യപ്പൻ എന്നിവർ സംസാരിച്ചു. വടക്കുംക്കര ശാഖയിൽ നടന്ന അനുസ്മരണം ബാബു തൈവളപ്പിൽ ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് ടി എം.ബിജു അദ്ധ്യക്ഷത വഹിച്ചു. സുസ്മിതൻ മംഗലത്ത് സ്വാഗതവും, ടി.ടി.വിദ്യാസാഗർ നന്ദിയും രേഖപ്പെടുത്തി.

Advertisement