അനധികൃതമായി സൂക്ഷിച്ച 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു

96

ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.സലില കുമാറും സംഘവും ചേർന്ന് ചാലക്കുടി താലൂക്കിൽ കൊടകര വില്ലേജിൽ ആനത്തടം ദേശത്ത് കൊളപ്രൻ വീട്ടിൽ സതീഷ് ബാബു (44) എന്നയാളുടെ സ്ഥലത്ത് നിന്ന് അനധികൃതമായി വില്പനയ്ക്കായി സൂക്ഷിച്ച 33 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു അബ്കാരി ആക്ട് പ്രകാരം കേസ്സെടുത്തു. പ്രതി ഒളിവിലാണ് . ഓഫീസർമാരായ പി.എം. ബാബു ,പി.കെ ആനന്ദൻ , പി.പി ഷാജി, ഡ്രൈവർ വിൽസൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു

Advertisement