ദേശീയ കായിക ദിനത്തിൽ യുവജന സംഘടനകൾക്ക് സ്പോർട്ട്സ് കിറ്റുകൾ വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ.

48

ഇരിങ്ങാലക്കുട:ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ജൻമദിനമായ ആഗസ്റ്റ് 29 ന് രാജ്യമാകെ ദേശീയ കായികദിനമായി ആചരിക്കുകയാണ്.നഗരസഭയിലെ ദേശീയകായിക ദിനാചരണം നഗരസഭ ചെയർ പേഴ്സൺ നിമ്യ ഷിജു നഗരസഭ ഓഫീസിൽ വെച്ച് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
നഗരസഭ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണം 2019 – 20 പദ്ധതിയിൽ ഒരു ലക്ഷം രൂപയാണ് പട്ടണത്തിൽ രജിസ്റ്റർ ചെയ്ത 21 കായിക സംഘടനകൾക്കായി സ്പോർട്ട്സ് കിറ്റുകൾ വിതരണം ചെയ്യുന്നതിനായി നീക്കിവെച്ചത് .വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുരിയൻ ജോസഫ് സ്വാഗതം ആശംസിച്ചു. ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ സംഗീത ഫ്രാൻസീസ് ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. യൂത്ത് കോ-ഓർഡിനേറ്റർ പ്രവീൺസ് ഞാറ്റുവെട്ടി യോഗത്തിന് നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാകേഷ്. കെ.ഡി. , ക്ലബ്ബ് ഭാരവാഹികൾ തുടങ്ങീയവർ പങ്കെടുത്തു.

Advertisement