സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് മാതൃക:മന്ത്രി വി.എസ് സുനിൽകുമാർ

72

എടതിരിഞ്ഞി : ജനങ്ങളുടെ ക്ഷേമവും നാടിൻ്റെ നന്മയും കാത്തുസൂക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് എടതിരിഞ്ഞി സഹകരണ ബാങ്ക് നടത്തുന്നതെന്നും ഇത് സഹകരണ മേഖലയ്ക്ക് തന്നെ മാതൃകയാണെന്നും സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് പടിയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം ഓൺലൈനിലൂടെ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചേലൂർ,കാക്കാത്തുരുത്തി, കിഴക്കേവളവനങ്ങാടി, കോതറ, കല്ലംതറ, മതിലകം ഉൾപ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ആണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. 15 ലക്ഷം രൂപയാണ് സഹകരണബാങ്ക് ഇതിനായി ചിലവഴിച്ചിട്ടുള്ളത്. എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസിലും കാട്ടൂർ പോലീസ് സ്റ്റേഷനിലും മോണിറ്റർ സ്ഥാപിച്ചിട്ടുണ്ട്.ചടങ്ങിൽ പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ ഉദയ് പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണൻ, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധൻ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി,പടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എം ഉണ്ണികൃഷ്ണൻ, ബിനോയ് കോലാന്ത്ര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ബാങ്ക് സെക്രട്ടറി സി കെ സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.ബാങ്ക് പ്രസിഡണ്ട് പി മണി സ്വാഗതവും വൈസ് പ്രസിഡണ്ട് ടി ആർ ഭുവനേശ്വരൻ നന്ദിയും പറഞ്ഞു

Advertisement