കാട്ടൂർ എസ്.എൻ.ഡി.പി – പള്ളിവേട്ട നഗറിൽ ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിച്ചു

73

കാട്ടൂർ: ഗ്രാമ പഞ്ചായത്തിലെ എസ്.എൻ.ഡി.പി – പള്ളിവേട്ട നഗറിൽ എം.എൽ.ഏ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5,50,000 (അഞ്ചു ലക്ഷത്തി അമ്പതിനായിരം)രൂപ ചെലവഴിച്ച് സ്ഥാപിച്ച ഹൈ മാസ്ററ് ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം എം.എൽ.ഏ പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു. പള്ളിവേട്ട നഗർ പരിസരത്ത് വച്ചു നടന്ന ചടങ്ങിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എം. കമ്റുദീൻ, കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ — വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ പവിത്രൻ,പഞ്ചായത്ത് അംഗം എം. ജെ. റാഫി കെ. എസ്. ഇ. ബി പ്രവർത്തകർ,വിവിധ രാഷ്ട്രീയ നേതാക്കൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. വി. ലത സ്വാഗതവും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയശ്രീ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

Advertisement