ലൈഫ് മിഷൻ പദ്ധതി: കോൺഗ്രസ് ഏകദിന റിലേ സത്യഗ്രഹം നടത്തി

53

മുരിയാട് : ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.സി.മൊയ്തീനും രാജി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിനു സമീപം ഏകദിന റിലേ സത്യഗ്രഹം നടത്തി. ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.ബ്ളോക് പ്രസിഡന്റ് ടി.വി.ചാർളി, സെക്രട്ടറിമാരായ സി.വി.ജോസ്, എം.എൻ.രമേശ്, സാജു പാറേക്കാടൻ, ശ്രീജിത്ത് പട്ടത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ വെള്ളയത്ത്, മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി ജേക്കബ്, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോമി ജോൺ, വിചാർ വിഭാഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷൈജോ അരിക്കാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വൃന്ദകുമാരി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോഹൻദാസ് പിളളത്ത്, കെ.കെ.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു

Advertisement