കാട്ടൂരിൽ AITUC പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ രൂപീകരിച്ചു.

47

കാട്ടൂർ:മോട്ടോർ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ എന്നും തൊഴിലാളികൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ എ.ഐ.ടി. യു.സി.യിൽ ചേർന്നുനിന്ന് പ്രവർത്തിക്കാൻ തയ്യാറായി പത്തോളം ഓട്ടോറിക്ഷ തൊഴിലാളികൾ രംഗത്തുവന്നു. ഈ കോവിഡ് മഹാമാരി കാലത്ത് മാസങ്ങളോളം പണിയില്ലാതെ കഷ്ടപ്പെട്ട മേഖല കൂടിയാണ് ഓട്ടോ മേഖല. കാട്ടൂർ സി.പി.ഐ പാർട്ടി ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യൂണിയൻ രൂപീകരണ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ടി.കെ.സുധീഷ് നിർവ്വഹിച്ചു.സ.കെ.പി.രാജൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇരിങ്ങാല മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം സെക്രട്ടറി എ.ടി.ബിനോയ് സ.എ.ജെ.ബേബി, സ: ജോജു തട്ടിൽ എന്നിവർ സംസാരിച്ചു. സൗമ്യൻ പ്രസിഡണ്ട്, ജവാദ് വൈസ് പ്രസിഡണ്ട്, സെക്രട്ടറി നജിൻ, ജോ: സെക്രട്ടറി സന്ദീപ് എന്നിവരേയും യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Advertisement