മുരിയാട് വികസന രേഖ പ്രകാശനം ചെയ്തു

42

മുരിയാട്: ഗ്രാമപഞ്ചായത്ത് 2015 മുതൽ 2020 വരെ നടത്തിയ വികസന പ്രവർത്തനങ്ങളെ അധികരിച്ചുള്ള വികസന രേഖയുടെ പ്രകാശനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ: കെ.യു അരുണൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്’ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി പ്രശാന്ത് സ്വാഗതവും വികസന ചെയർപേഴ്സൺ അജിത രാജൻ നന്ദിയും പറഞ്ഞു.

Advertisement