കോൺഗ്രസ്സ് സത്യാഗ്രഹ സമരം നടത്തി

44

ഇരിങ്ങാലക്കുട :ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുക, അഴിമതി വീരൻമാരായ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മൊയ്തീനും രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. മുൻ കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന സമരത്തിന് ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി, വിജയൻ ഇളയേടത്ത്, വി.സി വർഗീസ്, എൽ ഡി ആന്റോ, എ സി സുരേഷ്, സി എം ബാബു, ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ, കെ എം ധർമ്മരാജൻ,എൻ എം രവി, ബിജു പോൾ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement