ജില്ലയിൽ ആദ്യത്തെ ശുചിത്വ ബ്ലോക്കായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്

67

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ആദ്യത്തെ ശുചിത്വ ബ്ലോക്കായി പ്രഖ്യാപിക്കുന്നതിന്റേയും നിലവിലെ ഭരണസമിതിയുടെ വികസന നേട്ടങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ വികസനരേഖയുടെ പ്രകാശനവും വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടേയും വിവരങ്ങള്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഡയറക്ടറിയുടെ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാറളം, കാട്ടൂർ , മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലെ 4 ലൈബ്രററികള്‍ക്ക് റഫറന്‍സ് പുസ്തകങ്ങളും അലമാരയും കൈമാറലും ,ബ്ലോക്ക് പഞ്ചായത്തിന്റെ 1996-2017 വര്‍ഷങ്ങളിലെ വികസന ജാലകം ഡോക്യുമന്റേഷന്‍ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ കെ .യു അരുണന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് സി ,ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപ്പിള്ളി എന്നിവർ ആശംസയർപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കമറുദ്ദീന്‍ വലിയകത്ത് സ്വാഗതവും അഡ്വ മനോഹരൻ നന്ദിയും പ്രകാശിപ്പിച്ചു. കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ , കുമാരന്‍ പി.വി., മിനി സത്യന്‍,അഡ്വ.കെ.എ.മനോഹരന്‍, മല്ലിക ചാത്തുക്കുട്ടി , ഷംല അസീസ്, , രാജന്‍ കരവട്ട് , വനജ ജയന്‍, ജയശ്രീ, അംബുജം രാജന്‍ തുടങ്ങിയവര്‍ ആശംസിച്ചു. വനിതാശിശുക്ഷേമ ഓഫീസര്‍ ഷംസാദ് പങ്കെടുത്തു.

Advertisement