നന്തിക്കരയിലെ മണൽക്കടവിൻറെ പണി പൂർത്തീകരിച്ചു

56

തൃശൂർ: ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ 2008 – 19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 12 ലക്ഷം രൂപ ചിലവു ചെയ്ത് നടപ്പിലാക്കിയ നന്തിക്കരയിലെ മണൽക്കടവ് (ആറാട്ടുക്കടവ്) പൂർത്തീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ഡി. നെൽസൻ വികസന കാര്യ ചെയർപേഴ്സൺ പ്രീത സജീവൻ ,ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ റീന ഫ്രാൻസിസ്, പഞ്ചായത്ത് മെമ്പർ കെ.പി.പ്രശാന്ത് ,ഇ.കെഅനൂപ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ജോൻസി റിപ്പോർട്ട് അവതരിപ്പിച്ചു .വാർഡ് മെമ്പർ കെ.കെ.രാജൻ സ്വാഗതവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.രാജേഷ് നന്ദിയും രേഖപ്പെടുത്തി.

Advertisement