പെൻഷൻ കാരോടുള്ള സർക്കാർ അവഗണ അവസാനിപ്പിക്കുക -KSSPA

295

ഇരിങ്ങാലക്കുട : സർവ്വീസ് പെൻഷൻ കാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നും, അടിയന്തിര ആവശ്യങ്ങൾ അംഗീകരിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കോവി ഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന മുതിർന്ന പൗരന്മാരായ പെൻഷൻകാർക്ക് ചികിത്സാ സഹായവും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തുക, പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക – ഇടക്കാലാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് എ.എൻ.വാസുദേവൻ അധ്യക്ഷത വഹിച്ചു. കെ. വേലായുധൻ, പി.യു. വിത്സൻ, എ.സി. സുരേഷ്, കെ. കമലം എന്നിവർ പ്രസംഗിച്ചു.

Advertisement