ഹിന്ദു ഐക്യവേദി ആചാര്യ ജയന്തി ദിനാചരണം

104

ഇരിങ്ങാലക്കുട : ഹൈന്ദവ ആചാര്യന്മാരും സാമൂഹ്യ പരിഷ് കർത്താക്കളുമായ മഹാത്മ അയ്യൻ‌കാളി, നാരായണ ഗുരുദേവൻ, ചട്ടമ്പി സ്വാമി തൃപാദങ്ങൾ എന്നീ ആചാര്യ ത്രയങ്ങളുടെ ജയന്തി ദിനാചരണം മുകുന്ദപുരം താലൂക്കിലെ 13 പഞ്ചായത്തുകളിലും, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും വിപുലമായ രീതിയിൽ ആചരിക്കുവാൻ ഇന്ന്‌ ചേർന്ന മുകുന്ദപുരം താലൂക്ക് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതായി പ്രസിഡന്റ്‌ ഷാജു പൊറ്റക്കൽ അറിയിച്ചു. ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് ജനറൽ സെക്രട്ടറി മണമ്മൽ മധുസൂദനൻ രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ സാമൂഹ്യ നവോഥാന നായകന്മാർ തുടങ്ങിവെച്ച സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഹിന്ദു ഐക്യവേദിയെന്ന് സ്വാഗത പ്രസംഗത്തിൽ അറിയിച്ചു. താലൂക്ക് യോഗത്തിൽ നേതാക്കളായ ബിജു കുന്തിലി, ഹരിമാഷ്, സുനിൽ പടിയൂർ, ഗോപിനാഥ്‌ വട്ടണാത്ര, മനോഹരൻ വേളൂക്കര, എന്നിവർ സംസാരിച്ചു.

Advertisement