ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

100

വേളൂക്കര: പഞ്ചായത്തിലെ നടവരമ്പ് കോളനിപ്രദേശത്ത്‌ കോവിഡ് 19 വ്യാപനമായതിനെ തുടർന്ന് അതിനിയന്ത്രണ മേഖലയായ സാഹചര്യത്തിൽ 150-ാളം കുടുംബങ്ങൾക്ക് സുമനസ്സുകളുടെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി ജയലക്ഷ്മി വിനയചന്ദ്രൻ ,പഞ്ചായത്ത് അംഗം വി.എച്ച്.വിജീഷ് ,യൂത്ത് കോ-ഓർഡിനേറ്റർ കെ.എസ്.സുമിത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്സ് .സജീവൻ മാസ്റ്റർ ,മുൻ പഞ്ചായത്ത് മെമ്പർ എൻ.കെ.അരവിന്ദാക്ഷൻ മാസ്റ്റർ ,എം.എ അനിൽ എന്നിവർ പങ്കെടുത്തു. ഭക്ഷ്യധാന്യങ്ങൾ നൽകി സഹായിച്ച നന്തിക്കര വിൻകോസ്റ്റ് കുറീസ് ഡയറക്ടർ ബോർഡ്, പുല്ലൂർ ഡെലീഷ്യസ് കാറ്ററിംഗ് സർവ്വീസസ്, സി.സി.സുരേഷ് അവിട്ടത്തൂർ ,സുരേഷ് മൂത്താർ, സുരേന്ദ്രൻ ചാണാടി, ജേക്കബ്ബ് പഴയേടത്ത് പറമ്പിൽ എന്നീ സുമനസ്സുകൾക്ക് നന്ദി രേഖപ്പെടുത്തി .

Advertisement