കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നു

180

ഇരിങ്ങാലക്കുട :കൂടൽമാണിക്യം കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നതിനുള്ള ധാരണ പത്രം കിഴക്കേ ഗോപുര നടയിൽ വച്ച്‌ ഐ.സി.എൽ ഗ്രൂപ്പ് സി.എം.ഡി കെ. ജി. അനിൽകുമാർ ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോന് കൈമാറി. ഏകദേശം 50 ലക്ഷം മുതൽ 60 ലക്ഷം വരെ ചിലവും 6 മാസത്തോളം നീണ്ടു നിൽക്കുന്ന പണികളാണ് ഐ.സി.എൽ ഗ്രൂപ്പ് ഏറ്റെടുത്തത്. ചടങ്ങിൽ വെച്ച് കൂടൽമാണിക്യം ക്ഷേത്രത്തിൽ എല്ലാ ദിവസവും100 പേർക്ക് അന്ന ദാനം നടത്തുവാൻ തയ്യാറാണെന്ന് ഐ.സി.എൽ ഗ്രൂപ്പ് സി.ഇ.ഒ ഉമ അനിൽകുമാർ അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമായാൽ എത്രയും പെട്ടെന്ന് അന്ന ദാനം തുടങ്ങാൻ ദേവസ്വം തയ്യാറാണെന്ന് അതിനു മുന്നോട്ട് വന്ന ഐ.സി.എൽ ഗ്രൂപ്പിനുള്ള നന്ദി ദേവസ്വത്തിന്റെ പേരിൽ ചെയർമാൻ രേഖപ്പെടുത്തി.ചിങ്ങം ഒന്ന് മുതൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ക്ഷേത്രത്തിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Advertisement