സെന്റ് ജോസഫ്സ് കോളേജിന്റെ ഗവേഷണ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

ഇരിങ്ങാലക്കുട:സെന്റ് ജോസഫ്സ് കോളേജിന്റെ കുരങ്ങു പനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്നോളജി(DBT, Govt of India) ഡിപ്പാർട്ട് മെന്റിന്റെ അംഗീകാരം ലഭിച്ചു. ഇരിങ്ങാലക്കുട കമ്മ്യൂണിക്കബിൾ ഡീസീസസ് റിസർച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്സ് കോളേജ് സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഇ.എം അനീഷാണ് പദ്ധതിക്കു പിന്നിൽ.
2013 മുതൽ വയനാട്ടിൽ മനുഷ്യരിൽ കുരങ്ങുപനിയും (Kyasanur Forest disease (KFD) തുടർ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധേയ ഗവേഷണ പഠനങ്ങൾ നടക്കുന്നില്ല.ഡോ. അനീഷ്,കൊതുകുജന്യരോഗനിയന്ത്രണ മാർഗങ്ങളെക്കുറിച്ച് എട്ട് ഗവേഷണപദ്ധതികൾ പൂർത്തിയാക്കുകയും അൻപതോളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരികരിക്കുകയും ചെയ്തിട്ടുണ്ട്.കുരങ്ങുപനി പകർത്തുന്ന ചെള്ളുകളുടെ ജനിതക വ്യതിയാനങ്ങളെക്കുറിച്ചും ചെള്ളുകൾ സംവഹിക്കുന്ന രോഗവാഹകരായ സൂക്ഷ്മ ജീവിളെകുറിച്ചും, പ്രതിരോധമാർഗങ്ങളെക്കുറിച്ചുമാണ് ഗവേഷണം.
KFDV വൈറസ് വരുത്തുന്ന ഈ അസുഖത്തേക്കുറിച്ചുള്ള ഗവേഷണ പഠനം, രോഗ പ്രതിരോധമാർഗങ്ങൾ വികസിപ്പിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും, സഹായകമാവും എന്ന് പ്രിൻസിപ്പാൾ Dr. Sr. ആനിസ് കെ.വി അഭിപ്രായപ്പെട്ടു. മൂന്ന് വർഷം നീളുന്ന ഗവേഷണ പദ്ധതിക്ക് ലാബോറട്ടറി അനുബന്ധ ഉപകരണങ്ങൾ, പ്രവർത്തനങ്ങൾ, ഫീൽഡ് വർക്ക്, ഗവേഷകർക്കുള്ള ഫെലോഷിപ്പുകൾ എന്നിവയ്ക്കാണ് DBT ധനസഹായം നൽകുന്നത്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് ഏർപ്പെടുത്തിയ യംഗ് സയൻറ്റിസ്റ്റ് അവാർഡ്, യു ജി.സി റിസർച്ച് അവാർഡ് എന്നിവയും അനീഷ് കരസ്ഥമാക്കിയിട്ടുണ്ട്. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഗവേഷണപഠനങ്ങൾ നടക്കുക.

Hot this week

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന്...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ...

Topics

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും...
spot_img

Related Articles

Popular Categories

spot_imgspot_img