കാറളം പഞ്ചായത്തിലെ നാലാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ:വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

146

തൃശൂർ :ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് ഡിവിഷനുകൾ/ വാർഡുകളെ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 44, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 38, 39, 40, കാറളം ഗ്രാമപഞ്ചായത്ത് വാർഡ് 4, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 11, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 11 എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.രോഗ പകർച്ചാഭീഷണി കുറഞ്ഞതിനെ തുടർന്ന് 12 തദ്ദേശ സ്ഥാപനങ്ങളിലെ 15 ഡിവിഷൻ /വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ഒഴിവാക്കി. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 21, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 13, വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18,19, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, താന്ന്യം ഗ്രാമ പഞ്ചായത്ത് വാർഡ് 11, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 9, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 16, 18, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഡ് 14, ചാഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 4, 13, കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയത്.

Advertisement