Sunday, April 12, 2026
31.9 C
Irinjālakuda

കോവിഡ്19 പശ്ചാത്തലത്തിൽ അടച്ച പ്രധാന റോഡുകൾ തുറന്നു കൊടുക്കണമെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ

ഇരിങ്ങാലക്കുട :കോവിഡ്19 പശ്ചാത്തലത്തിൽ അടച്ച പ്രധാന റോഡുകൾ ചരക്കുവാഹനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസംതോറും പുതിയ കണ്ടേൻമെൻറ് സോണുകൾ നിലവിൽ വരികയും അതേ തുടർന്ന് ഓരോ ദിവസവും പുതിയ റോഡുകൾ അടയ്ക്കുകയും ചെയ്യുന്ന രീതി കൊണ്ട് ഏറ്റവും കഷ്ടപ്പെടുന്നത് ചരക്കുവാഹനങ്ങളാണ്. അന്യസംസ്ഥാനത്ത് നിന്ന് വരുന്നത് അടക്കമുള്ള വലിയ ചരക്ക് വാഹനങ്ങളെ കണ്ടേൻമെൻറ് സോണിനു തൊട്ടുമുമ്പുള്ള ചെറിയ റോഡുകളിലേക്ക് തിരിച്ചു വിടുമ്പോൾ വഴിയറിയാത്ത ഡ്രൈവർമാർ നാട്ടുകാരുടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നതും വൈദ്യുതി ലൈനുകൾ നെറ്റ്‌വർക്ക് കേബിളുകൾ എന്നിവ വാഹനങ്ങളിൽ കൊളുത്തി പൊട്ടുന്നതും റോഡിൽ വാഹനങ്ങൾ താഴുന്നതും നിത്യസംഭവമായിരിക്കുകയാണ്. അതുപോലെ ഉയർന്ന ഡീസൽ വിലവർദ്ധനവിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന വാഹന ഉടമകൾക്ക് കിലോമീറ്ററുകളോളം വളഞ്ഞു സഞ്ചരിക്കുമ്പോൾ വരുന്ന അധിക ഇന്ധന നഷ്ടം ഈ അവസരത്തിൽ താങ്ങാൻ കഴിയുന്നതല്ല. അടച്ച റോഡുകളിലൂടെ ചരക്കു വാഹനങ്ങൾ കടന്നുപോകുന്നത് കൊണ്ട് കൊറോണ പടരാൻ സാധ്യത കുറവാണ്. അതുപോലെ കഴിഞ്ഞദിവസം ചാലക്കുടിക്കടുത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ മറ്റൊരു ലോറി ഇടിച്ച് ഡ്രൈവർ മരിക്കാൻ ഉണ്ടായ സാഹചര്യത്തിൽ ഹൈവേ അതോറിറ്റി നഷ്ടപരിഹാരം നൽകണം കാരണം ഹൈവേകളിൽ മതിയായ പാർക്കിംഗ് സൗകര്യങ്ങൾ നിർമ്മിക്കണമെന്ന് ഗവൺമെൻറ്നോട് കാലങ്ങളായി ആവശ്യപ്പെട്ടിട്ടും മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിന്റെത്‌. പ്രധാന റോഡുകൾ ചരക്കുവാഹനങ്ങൾക്ക് തുറന്നു കൊടുത്തില്ലെങ്കിൽ ചരക്കുഗതാഗതം നിർത്തി വെക്കേണ്ടി വരും എന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് പീച്ചി ജോൺസൺ,സംസ്ഥാന ജനറൽ സെക്രട്ടറി ഷാജു അൽമന, ട്രഷറർ ബാവ വയനാട് ,സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വി ജെ ഡെൻസൻ, പി ജെ ജോസഫ്, എം ബിജോയ്, കെ ആർ സുഭാഷ് എന്നിവർ പ്രസംഗിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img