ട്രഷറി തട്ടിപ്പ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം

101

ഇരിങ്ങാലക്കുട:വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും കോടികൾ തിരിമറി ചെയ്ത സംഭവം സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ മകുടോദ്ദാഹാരണമാണെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ. ഈ സർക്കാരിന്റെ കാലത്തു തന്നെ ഇത്തരം സംഭവങ്ങൾ നിരവധിയുണ്ടയിട്ടുണ്ടെങ്കിലും അതെല്ലാം തേച്ചു മായ്ച്ചുകളയുകയായിരുന്നു.. കാരണം ഇടതു യൂണിയൻ പ്രവർത്തകരായിരുന്നു ഇതിനെല്ലാം നേതൃത്വം നൽകിയിരുന്നത്.. എന്നാൽ വഞ്ചിയൂരിലെ തട്ടിപ്പ് ആദ്യമേ പത്രങ്ങൾ പുറത്തു കൊണ്ടുവന്നതിനാൽ അതിന് കഴിയാതെ പോയി.. അഴിമതിയുടെ അപ്പോസ്തലമാരായി മാറിയ ഇടതു യൂണിയൻ പ്രവർത്തകരെ സംരക്ഷിക്കുന്ന നയമാണ് സർക്കാരിന്റേത്. പ്രളയ ഫണ്ടും പെൻഷൻ ഫണ്ടും തിരിമറി നടത്തിയതും ഇടതു യൂണിയനിൽപ്പെട്ടവരായിരുന്നു. യോഗത്തിൽ കെ.എസ് .പി.എ.ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് എ.സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

Advertisement