ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ഐ.എന്‍.ടി.യു.സി

106

ഇരിങ്ങാലക്കുട ; നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ഐ.ടി.യു.സി ആവശ്യപ്പെട്ടു.നഗരസഭ പ്രദേശത്തെ 41 വാര്‍ഡുകളും കോവിഡ് സമൂഹ വ്യാപനത്തിന്റെ പേരിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നാലു വാര്‍ഡുകളില്‍ ഒഴികെ 37 വാര്‍ഡുകളിലും രോഗമില്ല. ആയതിനാല്‍ അനാവശ്യമായി ജനങ്ങളെയും തൊഴിലാളികളേയും ബുദ്ധിമുട്ടിക്കുന്ന നടപടികളില്‍ നിന്നും ഒഴിവാക്കി രോഗവ്യാപനമുളള വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണുകളാക്കി മാറ്റുകയും മറ്റു വാര്‍ഡുകളെ ഒഴിവാക്കുകയും വേണമെന്ന് ഐ.എന്‍.ടി.യു.സി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയും മണ്ഡലം കമ്മറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു. യോഗം നിയോജകമണ്ഡലം പ്രസിഡണ്ട് പി.ബി.സത്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.ഭരതകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സുജിത്, വി.എ.ജയന്‍,കെ.പി.വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.

Advertisement