വർഗ്ഗീയ വാദികൾക്ക് വിഷം ചീറ്റാൻ നാട്ടിൽ അവസരമുണ്ടാക്കുത് എം.പി ജാക്സൺ

222

ഇരിങ്ങാലക്കുട :വർഗ്ഗീയ വാദികൾക്ക് വിഷം ചീറ്റാൻ നാട്ടിൽ അവസരമുണ്ടാക്കുത് എം.പി ജാക്സൺ. ഠാണാവിലെ സബ് ജയിൽ കെട്ടിടം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് വഴി ഒഴിവു വരുന്ന ദേവസ്വത്തിന്റെ സ്ഥലം ദേവസ്വത്തിന് അടിയന്തിരമായി മടക്കിനൽകണം. കൊച്ചി മഹാരാജാവിന് സ്വന്തമായി സ്ഥലമില്ലാതിരുന്ന കാലത്ത് കൂടൽമാണിക്ക്യം അധികാരികൾ അന്നത്തെ കാലത്ത് ദേവസ്വം വക സ്ഥലങ്ങൾ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുവാൻ ഉദാരമായി വിട്ടുനൽകിയിരുന്നു. ഇന്ന് ജനകീയ സർക്കാരുകളും അവർക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുവാൻ കഴിയുകയും ചെയ്യുന്നതു മൂലം പഴയ രീതികൾ തുടരേണ്ട ആവശ്യമില്ല.ബഹുമാന്യനായ എം.എൽ.എ ഇക്കാര്യങ്ങൾ അടിയന്തിരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ദേവസ്വത്തിന് ഒഴിഞ്ഞ് കൊടുക്കുവാനുള്ള അടിയന്തിര തീരുമാനം കൈകൊള്ളണമെന്ന് എം.പി ജാക്സൺ അഭ്യർത്ഥിച്ചു . ഇരിങ്ങാലക്കുട നഗരസഭയും ഈ കൈമാറൽ ത്വരിതപ്പെടുത്തുന്നതിനു വേണ്ടി പ്രത്യേക കൗൺസിൽ വിളിച്ച് ചേർത്ത്, പ്രമേയം അവതരിപ്പിച്ച് ഐക്യ കണ്ഠേന പാസ്സാക്കണമെന്നും എം.പി ജാക്സൺ അഭ്യർത്ഥിച്ചു . ഇതിന് കാലതാമസം വന്നാൽ അവസരങ്ങൾ ദുരുപയോഗിക്കുന്ന ഛിദ്രശക്തികൾ, വർഗ്ഗീയ വിഷം പ്രചരിപ്പിക്കുവാൻ ഇടവരും. ഇത് ഇന്നത്തെ രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്നതിന് ഇവരുത്തുമെന്ന് സൂചിപ്പിക്കുന്നു. ഇരിങ്ങാലക്കുടയിലെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ അഭിപ്രായം ഇതു തന്നെയാണെന്ന് അറിയിച്ചു കൊള്ളുന്നു.
അതിനാൽ അടിയന്തിരമായി എം.എൽ.എ ഇടപെട്ട് കൈമാറ്റ നടപടികൾ വേഗത്തിലാക്കുവാൻ
എം.പി ജാക്സൺ അഭ്യർത്ഥിച്ചു.

Advertisement