ഇരിങ്ങാലക്കുട: വിശ്വസംസ്കൃത പ്രതിഷ്ഠാനം മുകുന്ദപുരം താലൂക്കിലെ സംസ്കൃത വാരാചരണാഘോഷം ഇന്ന് രാവിലെ 9 മണിക്ക് ഗൂഗിൾ മീറ്റ് വഴി ആരംഭിച്ചു . മുകുന്ദപുരം താലൂക്ക് സമിതി കാര്യദർശി ദേവിക ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. താലൂക്ക് തഹസിൽദാർ മധുസൂദനൻ ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. പ്രതിഷ്ഠാനതിന്റെ മുഖ്യ കാര്യ കർത്താവായ സജീവൻ മാസ്റ്റർ സംസ്കൃതദിന സന്ദേശം നൽകി . സന്തോഷ് ചെമ്മണ്ട യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു . ഒരിക്കൽ ഭാരതത്തിന്റെ സംസ്കാരത്തെ ഉയർത്തിപിടിച്ച സംസ്കൃതഭാഷ സ്വാതന്ത്ര്യാനന്തരം അതിന്റെ ശ്രേഷ്ഠത മങ്ങിപോയെന്നും അതിനാൽ ഭാരതീയരായ നാം സംസ്കൃതത്തിന്റെ പഴയകാല പ്രതാപം ഉയർത്തി കൊണ്ടുവരണമെന്നും മധുസൂദനൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സജീവൻ മാസ്റ്ററുടെ സംസ്കൃതദിന സന്ദേശത്തിൽ സംസ്കൃത പ്രചാരണാർത്ഥം സംസ്കൃത ഭാരതി ചെയ്യുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു . കൂടാതെ നാം ഓരോരുത്തരും സംസ്കൃത പ്രചാരണം നടത്തണമെന്നും , ഭാരതീയ സംസ്കാരത്തെ അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ എത്തിക്കണമെന്നും ഓർമ്മപ്പെടുത്തി. തൃശ്ശൂർ സംസ്ഥാന പ്രചാര പ്രമുഖ് രമേശ് കേച്ചേരി , മുകുന്ദപുരം താലൂക്ക് രക്ഷാധികാരി പരശുരാമയ്യർ , ഉപാധ്യക്ഷൻ വിനോദൻ നമ്പൂതിരി എന്നിവരും യോഗത്തിൽ പങ്കെടുത്തു. താലൂക്ക് സഹകാര്യദർശി അശ്വതി ലോഹിതാക്ഷന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
സംസ്കൃത വാരാചരണാഘോഷം സംഘടിപ്പിച്ചു
Advertisement