ഇരിങ്ങാലക്കുട ബ്ലോക്ക് തലത്തിൽ ആന്റിജൻ ടെസ്റ്റ് മുരിയാട് ആരംഭിച്ചു

238

മുരിയാട് :കോവിഡ് 19 ആന്റിജൻ ടെസ്റ്റ് സ്വാബ് എടുത്ത് കൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് തലത്തിൽ ആനന്ദപുരത്ത് ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ഏറ്റവും കൂടുതൽ ആളുകളുമായി ഇടപ്പെടുന്ന ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വിവിധ ഡിപ്പാർട്ടുമെൻറിലെ ജീവനക്കാർ, ഡ്രൈവർമാർ, റേഷൻ പീടിക തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ,തുടങ്ങി കോവിഡ് 19 പോസറ്റീവ് കേസ്സുള്ളവരുമായി പ്രൈമറി കോൺടാക്ട് ഉള്ളവർ തുടങ്ങിയവർക്കാണ് ആദ്യം ടെസ്റ്റ് ചെയ്യുക. ഉദ്ഘാടകന്റെ അടക്കം ആദ്യം ടെസ്റ്റ് നടത്തിയ 25 പേരുടെ ഫലം നെഗറ്റീവ് ആയത് ആശ്വാസമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാർ, വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ ,ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ വി.എ.കമറുദ്ദീൻ, മിനി സത്യൻ, പഞ്ചായത്ത് മെമ്പർമാരായ വൃന്ദ കുമാരി, എ.എം.ജോൺസൺ, TV വത്സൻ, മോളി ജേക്കബ്ബ്, സിന്ധു നാരായണൻകുട്ടി ,ശാന്ത മോഹൻദാസ് തുടങ്ങിയവർ ടെസ്റ്റ് ചെയ്ത് പങ്കെടുത്തു.

Advertisement