കവർച്ചകേസിലെ പ്രതികൾ ആളൂർ പോലീസിൻ്റെ പിടിയിൽ

522

ഇരിങ്ങാലക്കുട: ഒളിവിൽ ആയിരുന്ന കവർച്ചാകേസിലെ കാട്ടൂർ ഇല്ലിക്കാട് കോളനിയിൽ വെള്ളൂന്നി വീട്ടിൽ സഹോദരങ്ങളായ ജിബിൻ രാജ് 24, ബിബിൻരാജ് 20 എന്നിവരെയാണ് സി ഐ ദിനേഷ്കുമാറിൻ്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ ടി എ സത്യൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കൊലപാതകമടക്കം ഒട്ടേറെ കേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ രവി, എ എസ്ഐ ദാസൻ, പോലീസുകാരായ അനൂപ് ലാലൻ, വൈശാഖ്, പ്രവീൺ, ശ്രീജിത്ത്, സുനിൽ, ജോബി, ശ്യാം, മഹേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Advertisement