1200 ൽ 1200 മാർക്കും വാങ്ങി ഗേൾസ് സ്കൂളിലെ അനന്യ

364

ഇരിങ്ങാലക്കുട :ഹയര്‍സെക്കന്ററി പരിക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും വാങ്ങി ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി .ഹുമാനിറ്റീസ് വിഭാഗത്തിലെ അനന്യ കെ. വിയാണ് ഈ നേട്ടം കൈവരിച്ചത്. കോഴീക്കോട് പന്തിരാംകാവ് സ്വദേശി അജിത്കുമാറിന്റെയും മിനിയുടെയും മകളാണ് അനന്യ. സ്‌പോര്‍ട്ട്‌സില്‍ താല്‍പര്യമുള്ള അനന്യ കായിക പരിശീലനം കൂടി ലക്ഷ്യമിട്ടാണ് ഹയര്‍സെക്കന്ററി പഠിക്കുന്നതിനായി ഇരിങ്ങാലക്കുടയില്‍ ഹോസ്റ്റലീല്‍ താമസിച്ച് പഠനം നടത്തുന്നത്. വോളിബോള്‍, ചെസ്,ഡ്രോയിംങ്ങ് തുടങ്ങിയവയില്ലെല്ലാം അനന്യ കഴിവ് തെളിയിച്ചിട്ടുണ്ട്.പത്താം തരത്തില്‍ 95 ശതമാനത്തോളം മാര്‍ക്ക് കരസ്ഥമാക്കിയ അനന്യ പ്ലസ് വണിലും ഫുള്‍ മാര്‍ക്ക് നേടിയിരുന്നു.

Advertisement