ഇരിങ്ങാലക്കുടയിലെ സ്വകാര്യ കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ ലിമിറ്റഡിൽ നാലു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

1062

ഇരിങ്ങാലക്കുട: സ്വകാര്യ കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ ലിമിറ്റഡിൽ നാലു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗം കമ്പനി അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. കഴിഞ്ഞദിവസം ബീഹാറിൽ നിന്നെത്തിയ ആറംഗ സംഘത്തിലെ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് കമ്പനിയിലെ 66 പേരുടെ പട്ടിക ആരോഗ്യവിഭാഗം തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയിലെ തൊഴിലാളികളായ രണ്ട് മലയാളികൾക്കും രണ്ട് ബീഹാർ സ്വദേശികൾക്കും കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. എന്നതിനാൽ കൂടുതൽ പേർക്ക് വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യവിഭാഗം കമ്പനി അടച്ചുപൂട്ടാൻ നിർദേശം നൽകിയിരിക്കുന്നത്. എണ്ണൂറിലധികം ജീവനക്കാരാണ് ഈ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നത്. ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയുമാണ്.

Advertisement