ബ്രേക്ക് ദി ചെയിൻ ഡയറിയുമായി ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റ്

110

ഇരിങ്ങാലക്കുട :ലോകത്തെയാകെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ സമ്പർക്കരോഗികളെ കണ്ടെത്തുന്നതിനായി വി.എച്ച്.എസ്.ഇ സ്റ്റേറ്റ് എൻ.എസ്.എസ് സെല്ലും , സംസ്ഥാന സർക്കാരും ചേർന്ന് നടത്തുന്ന പദ്ധതിയായ “ബ്രേക്ക് ദി ചെയിൻ” ഡയറിയുടെ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട ഗവ.ഗേൾസ് സ്കൂളിൽ നടന്നു . ഇരിങ്ങാലക്കുട നഗരസഭ ഹെൽത്ത് സൂപ്രണ്ട് സ്റ്റാൻലി പി.ആർ ഇരിങ്ങാലക്കുട മാർക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സി.ടി .വർഗ്ഗീസിന് ഡയറി നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് വി.എ.മനോജ്കുമാർ , ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഷിബു.സി.സി , അബ്ദുൾ മജീദ് ,ജയരാജൻ എന്നിവർക്ക് ഡയറികൾ നൽകി.പി. ടി.എ എക്സിക്യൂട്ടീവ് അംഗം റാഫേൽ ടോണി , വി. എച്ച്.എസ്.ഇ.പ്രിൻസിപ്പാൾ ഹേന.കെ.ആർ ,ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ബിന്ദു.പി.ജോൺ , ഹെഡ്മിസ്ട്രസ് അംബീക.ഇ.കെ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുമിത.പി.ബി , അദ്ധ്യാപിക ശ്രീരേഖ.കെ.പി എന്നിവർ പങ്കെടുത്തു.

Advertisement