ബഷീർ അനുസ്മരണം: പിതാവിന്റെ ഓർമ്മകളുമായി മക്കൾ

77

ഇരിങ്ങാലക്കുട:പു.ക.സ ഇരിങ്ങാലക്കുട ടൗൺ യുണിറ്റ് ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനാചരണം ഓൺലൈനിലൂടെ സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീറും ഷാഹിന ബഷീറും പിതാവിന്റെ ഓർമ്മകൾ “പു.ക.സ ijk town ഞാനും പുസ്തകവും” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പങ്ക് വെച്ചു.അശോകൻ ചെരുവിൽ, ഡോ.രാവുണ്ണി, ഡോ.വിനയകുമാർ, യു.കെ സുരേഷ്കുമാർ, ബക്കർ മേത്തല, ഡോ കെ. പി.ജോർജ്, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഖാദർ പട്ടേപാടം, രാജേഷ് തെക്കിനിടത്ത്, റഊഫ് കരൂപ്പടന്ന, രാമചന്ദ്രൻ കാട്ടൂർ, റഷീദ് കാറളം, ആയിഷ, കൃഷ്ണകുമാർ മാപ്രാണം, സജന ഷാജഹാൻ, രാധിക സനോജ്, ജയലക്ഷ്മി സജീവ്, ദേവിക സജീവ് , മഹേഷ്, പ്രവിത സുബ്രമണ്യൻ, തുടങ്ങി നിരവധി ആരാധകർ ബഷീർ ഓർമ്മകൾ,കഥാഗസൽ,പ്രഭാഷണങ്ങൾ, വായനാനുഭവങ്ങൾ, കൃതികളുടെ ഗാനാവിഷ്ക്കാരം, ദൃശ്യാവിഷ്ക്കാരം എന്നിവയുമായി പരിപാടിയിൽ പങ്കുചേർന്നു. യൂണിറ്റ് പ്രസിഡന്റ്കെ .ജി.സുബ്രമണ്യൻ സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Advertisement