മഹാമാരിയെ അതിജീവിക്കാൻ സുരക്ഷ ഒരുക്കി ലയൺസ്‌ ക്ലബ്ബ്

93

കാട്ടൂർ : ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഡി യുടെ 2020-21 വർഷത്തെ പ്രോജക്ടുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് കോവിഡ് 19 അതിജീവനത്തിന്റെ ഭാഗമായി കാട്ടൂർ ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ,ഗവഃ ഹോസ്‌പിറ്റൽ ,ഓട്ടോ സ്റ്റാന്റ് എന്നിവിടങ്ങളിൽ ലെഗ് പ്രസ് സാനിറ്റൈസർ ഉപകരണം ,മാസ്കുകൾ എന്നിവ വിതരണം ചെയ്തു .സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഉമേഷ് കെ .എം ബോധവൽക്കരണ ക്ലാസ് നടത്തി.റീജിയൺ ചെയർമാൻ ബാബു കൂവക്കാടൻ ,സോൺ ചെയർമാൻ പ്രേംജോ പാലത്തിങ്കൽ ,കാട്ടൂർ ക്ലബ്ബ് പ്രസിഡന്റ് ടിൻസൺ എടക്കുളത്തുർ എന്നിവർ സംസാരിച്ചു .സെക്രട്ടറി ജോജോ വെള്ളാനിക്കാരൻ മറ്റ് ലയൺസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement