അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു

152

ഇരിങ്ങാലക്കുട :മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻറെ നേതൃത്വത്തിൽ തൊണ്ണൂറ്റി എട്ടാമത് അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു .സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത്  ചെയർമാൻ ജോസ് .ജെ .ചിറ്റിലപ്പിള്ളി പതാക ഉയർത്തി . അസിസ്റ്റൻറ് ഡയറക്ടർ കെ.ഒ ഡേവിസ്  സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .അസിസ്റ്റൻറ് രജിസ്ട്രാർ എം.സി അജിത് സ്വാഗതവും സർക്കിൾ സഹകരണ യൂണിയൻ കമ്മിറ്റി അംഗം ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു .സർക്കിൾ സഹകരണ യൂണിയൻ അംഗം രവി ആശംസ അർപ്പിച്ചു.സംസ്ഥാന അടിസ്ഥാനത്തിൽ  സഹകരണ വകുപ്പ് സംഘടിപ്പിച്ച ഫേസ്ബുക് സെമിനാറിൻറെ തത്സമയ സംപ്രേക്ഷണത്തിൽ  മുകുന്ദപുരം സർക്കിൾ സഹകരണ ആസ്ഥാനത്ത് ഇരുന്ന് കൊണ്ട് നിരവധി പേർ പങ്കെടുത്തു. താലൂക്കിലെ എല്ലാ സഹകരണ ബാങ്കുകളിലും  സഹകരണ പതാക ഉയർത്തുകയും സഹകരണ വകുപ്പ് സംഘടിപ്പിച്ച  സെമിനാറിൻറെ തത്സമയ ഫേസ്ബുക്ക് പ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു .

Advertisement