വിവിധ ട്രേഡ് യൂണിയനുകൾ ദേശീയ പ്രതിഷേധ ദിനം ആചരിച്ചു

52

ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവിലും, പാചകവാതക വിലവർദ്ധനവിലും പ്രതിഷേധിച്ചും ,പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കരുതെന്നും ,തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെയും ,തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയും വിവിധ ട്രേഡ് യൂണിയനുകൾ ദേശീയ പ്രതിഷേധ ദിനം ആചരിച്ചു .ക്രൈസ്റ്റ് കോളേജ് റോഡിൽ സംഘടിപ്പിച്ച പ്രതിഷേധം ഐ.എൻ.ടി .യു.സി ടൗൺ ഭാരവാഹി ഭരതൻറെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം പി.വി ശിവകുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു.മഹിളാ അസ്സോസ്സിയേഷൻ പ്രസിഡന്റ് മീനാക്ഷി ജോഷി അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു .എ.ഐ.ടി.യു.സി ടൗൺ ഭാരവാഹി മോഹൻലാൽ സ്വാഗതവും സി.ഐ .ടി.യു ബ്രാഞ്ച് സെക്രട്ടറി വിൻസൻ നന്ദിയും പറഞ്ഞു .

Advertisement