ഇരിങ്ങാലക്കുട രൂപതാ ഭവനത്തിൽ നിന്നുള്ള അറിയിപ്പ്

417

ഇരിങ്ങാലക്കുട :ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ക്ക് കൊറോണ ബാധിച്ചതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ കൗണ്‍സിലര്‍ ഇരിങ്ങാലക്കുട രൂപതാ ഭവനം (ബിഷപ്‌സ് ഹൗസ്) സന്ദര്‍ശിച്ചതായി പത്രങ്ങളിലും മാധ്യമങ്ങളിലും തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. കോവിഡ് ബാധിതയായ ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജൂണ്‍ 22-ാം തിയ്യതിയാണ് ഇരിങ്ങാലക്കുട പരിസരത്ത് എത്തിയത്. 26-ാം തിയ്യതിയാണ് കോവിഡ് ടെസ്റ്റിന് വിധേയയാത്. 28 ന് കോവിഡ് സ്ഥിരീകരിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇരിങ്ങാലക്കുട രൂപതാ ഭവനം സന്ദര്‍ശിച്ചിട്ടില്ലായെന്ന് രൂപതയില്‍ നിന്നും ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചു .

Advertisement