ഇരിങ്ങാലക്കുട രൂപത ബിഷപ്പ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

285

ഇരിങ്ങാലക്കുട:കോവിഡ് ഫലം പൊസറ്റീവായ ചാലക്കുടി നഗരസഭാ കൗൺസിലർ ഇരിങ്ങാലക്കുടയിലെ സെമിനാരിയിൽ മകനെ ചേർക്കാൻ എത്തിയിരുന്നു.ഇതേതുടർന്ന് സെമിനാരിയിലെ വൈദികരും വിദ്യാർത്ഥികളും നിരീക്ഷണത്തിലാണ്.പുതിയ കുട്ടികളെ സ്വീകരിക്കുന്ന ചടങ്ങിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പങ്കെടുത്തിരുന്നു .കൗൺസിലർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബിഷപ്പ് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചത്.

Advertisement