കോവിഡ് ദുരിതകാലത്ത് നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറി കിറ്റുകൾ നൽകി ഡി.വൈ.എഫ്.ഐ

120

ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക് ഡൗണിന് ഇളവുകൾ നൽകിയെങ്കിലും ഇനിയുംതൊഴിൽമേഖല സജീവമാകാത്ത സാഹചര്യത്തിൽ സാധാരണക്കാരന്റെ ജീവിതപ്രയാസങ്ങൾ തുടരുമ്പോൾ അവർക്ക് സാന്ത്വനമേകി ഡി.വൈ.എഫ്.ഐ കാട്ടുങ്ങച്ചിറ പള്ളിക്കാട് യൂണിറ്റിലെ യുവാക്കൾ മാതൃകയായി.പ്രദേശത്തെ ഇരുന്നൂറ്റിയമ്പത് കുടുംബങ്ങളിലേക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ വിവിധയിനം പച്ചക്കറികളടങ്ങിയ കിറ്റുകൾ ഇവർ വിതരണം ചെയ്തു.സി.പി.ഐ(എം)പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ബി.രാജുമാസ്റ്റർ വിതരണോദ്ഘാടനം നടത്തി.ഡി.വൈ.എഫ്.ഐ മാപ്രാണം മേഖലാ പ്രസിഡണ്ട് കെ.ബി.സജീഷ്,യൂണിറ്റ് ഭാരവാഹികളായ ഫസീന,സജ്മൽ,കെ.വി.അജിത്, പി.എം.നന്ദുലാൽ, അനൂപ്,ഷിനാസ്,വാർഡ് കൗൺസിലറായ കെ.ഡി.ഷാബു, വി.എ.രാമൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement