വാര്‍ത്തകളുടെ നേര്‍വായനയ്ക്ക് ദീപിക അനിവാര്യം: മാര്‍ പോളി കണ്ണൂക്കാടന്‍

123

ഇരിങ്ങാലക്കുട: സത്യം എന്താണെന്ന് വളരെ നിഷ്പക്ഷമായി വ്യക്തമാക്കുന്നതില്‍ ദീപിക കാണിക്കുന്ന പ്രതിബദ്ധത ഏറെ അഭിനന്ദനാര്‍ഹമാണെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ദീപികയുടെ നേര്‍വായന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വളച്ചൊടിക്കുന്‌പോള്‍ വാര്‍ത്തകളുടെ നേര്‍ വായനക്ക് ദീപിക ദിനപത്രം ആവശ്യമാണെന്ന് ബിഷപ്പ് കൂട്ടിചേര്‍ത്തു. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ദീപിക ദിനപത്രം ലഭ്യമാക്കുന്ന ഒരു പദ്ധതിയാണ് ദീപിക നേര്‍വായന. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ കല്ലേറ്റുംകര വാലപ്പന്‍ എക്‌സീം പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഷാജു വാലപ്പന് ദീപിക ദിനപത്രത്തിന്റെ ആദ്യകോപ്പി നല്‍കിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ദീപിക മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍ ഫാ. ജിയോ തെക്കിനിയത്ത്, കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ ജോസഫ് തെക്കൂടന്‍, കത്തീഡ്രല്‍ ദീപിക ഫ്രണ്ട്‌സ് ക്ലബ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, പ്രാദേശിക ലേഖകന്‍ ഷോബി കെ. പോള്‍, ഏരിയ മാനേജര്‍ ജെയ്ഫിന്‍ ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദീപിക ഫ്രണ്ട്‌സ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Advertisement