മഹാത്മാഗാന്ധി ലൈബ്രറിക്ക് ടി വി നൽകി

137

ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിനായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ടി.വി നൽകി.ഐ.എസ്.ഡബ്ള്യൂ.സി.എസ് ഡയറക്ടർ സിജു യോഹന്നാൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഐ.എസ്.ഡബ്ള്യൂ.സി.എസ് പ്രസിഡന്റ് അഡ്വ എം.എസ് അനിൽകുമാർ ടി.വി കൈമാറിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു . മഹാത്മാ ലൈബ്രറി സെക്രട്ടറി അഡ്വ അജയ്കുമാർ കെ ജി , എക്സിക്യൂട്ടീവ് അംഗം സോണിയ ഗിരി, ഐ.എസ്.ഡബ്ള്യൂ.സി.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ വർഗീസ്‌ പുത്തനങ്ങാടി , സെക്രട്ടറി പ്രദീപ് എന്നിവർ സംസാരിച്ചു .

Advertisement