ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു

70

ഇരിങ്ങാലക്കുട :ലഡാക്കിലെ ഗൽവാനിൽ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡി.സി.സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർളി, കെ കെ ജോൺസൻ, മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു, കുര്യൻ ജോസഫ്, ടി ജി പ്രസന്നൻ, സിജു യോഹന്നാൻ,ജോസ് മാമ്പിള്ളി, സത്യൻ തേനാഴിക്കുളം, തോമസ് കോട്ടോളി, പി ഭരതൻ, തുടങ്ങിയവർ പങ്കെടുത്തു.

Advertisement