ഗേൾസ് സ്കൂളിന് സഹായമേകി ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് ബാച്ച്

168

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ 1998-2001 കോമേഴ്‌സ് ബാച്ച് ആണ് രണ്ട് എൽ.ഇ.ഡി ടി വി ഗവണ്മെന്റ് ഗേൾസ് സ്കൂളിന് നൽകിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസാണ് 1998-2001 ബാച്ചിന് വേണ്ടി ഹെഡ് മിസ്ട്രസ് അംബിക ടീച്ചർ,വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഹേന ടീച്ചർ എന്നിവർക്ക് ടി വി കൈമാറിയത്. മുൻ മുനിസിപ്പൽ ചെയർ പേഴ്സണും വാർഡ് കൗൺസിലറുമായ സോണിയ ഗിരി ആണ് വിഷയം കോളേജിന്റെ ശ്രദ്ധയിൽ പെടുത്തിയത്. 1998-2001 നെ പ്രതിനിധീകരിച്ചു ഷോൺ, ക്രൈസ്റ്റ് കോളേജ് തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ മുവിഷ്മുരളി എന്നിവരും സ്കൂളിനെ പ്രതിനിധീകരിച്ചു എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഇന്ദുകല ടീച്ചർ, പ്ലസ് ടു അധ്യാപികയായ സോണി ടീച്ചർ എന്നിവരും പങ്കെടുത്തു.

Advertisement