ഒമ്പത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി കരൂപ്പടന്ന ഗ്രാമീണ വായനശാല

132

കരൂപ്പടന്നയിലെ റിട്ട . പ്രധാനാധ്യാപകരായിരുന്ന വടശ്ശേരി അലി ഹൈദർ റാവുത്തർ – റസിയുമ്മ ദമ്പതിമാർ സംഭാവന നൽകി കരൂപ്പടന്ന ഗ്രാമീണ വായനയുടെ നേതൃത്വത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് നൽകുന്ന ടി.വി.കളുടെ വിതരണോദ്ഘാടനം വി.ആർ.സുനിൽകുമാർ എം.എൽ.എ. നിർവ്വഹിച്ചു.കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഒമ്പത് വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി. കരൂപ്പടന്നയിലെ റിട്ട . പ്രധാനാധ്യാപകരായിരുന്ന വടശ്ശേരി അലി ഹൈദർ റാവുത്തർ – റസിയുമ്മ ദമ്പതിമാരാണ് ടി.വികൾ സംഭാവന നൽകിയത്. വായനശാല പ്രസിഡന്റ് എ.കെ.മജീദ് അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഖാദർ പട്ടേപ്പാടം മുഖ്യാതിഥിയായി. അലി ഹൈദർ റാവുത്തർ, ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സമിതി സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ.മോഹനൻ, കെ.കെ.ഷാഹുൽ ഹമീദ്, കെ.കെ.ശിവൻ, ടി.എസ്.മുസ്തഫ എന്നിവർ പി.കെ.അബ്ദുൽ മനാഫ് ,വി.ജി.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement