സുഭിക്ഷ കേരളത്തിന് ഗ്രീന്‍ പുല്ലൂരിന്റെ കര്‍ഷകമിത്ര

94

പുല്ലൂര്‍: സര്‍വ്വീസ് സഹകരണബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷകമിത്ര വളം വില്പനശാല പ്രവര്‍ത്തനം ആരംഭിച്ചു. ബാങ്കിന്റെ എതിര്‍ വശത്ത് ആരംഭിച്ച കര്‍ഷകമിത്ര വളം വില്പനശാല ബാങ്ക്പ്രസിഡന്റും മുകുന്ദപുരം സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാനുമായ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകരെ സഹായിക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും ആവശ്യമായുള്ള വളങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുക എന്നതാണ് കര്‍ഷകമിത്രയിലൂടെ ലക്ഷ്യമാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ രാധ സുബ്രന്‍, ഷീല ജയരാജ്, തോമസ് കാട്ടൂക്കാരന്‍, രാജേഷ് പി.വി, ഐ.എന്‍.രവി, അനീഷ് നമ്പ്യാര്‌വീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭരണസമിതി അംഗം ശശി ടി.കെ സ്വാഗതവും സെക്രട്ടറി സപ്‌ന സി.എസ്. നന്ദിയും പറഞ്ഞു.

Advertisement